2015 ജൂൺ 17, ബുധനാഴ്‌ച






തെരുവിലെ വേശ്യ





തെരുവിന്‍റെ കോണ്

മുഷിഞ്ഞു നില്ക്കുന്ന രൂപങ്ങളോ

എന്നെ മാടിവിളിച്ചത്?

വേശ്യയായിരുന്നില്ല- ജീവിതം.

കഥപറയാനുള്ള ജീവിതം.

തെരുവിൽ,

കൊതുകൾക്കും ഈച്ചകൾക്കും നടുവിൽ

എന്നെ നോക്കിചിരിച്ചത്

തെരുവുപട്ടിയുടെ കഥയല്ലായിരുന്നു.

ജീവിതം,

ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ലാത്ത

ജീവിതം പറയുന്നു:

പോകൂ പ്രസ്ഥാനക്കാരാ,

പോയി അമ്മിഞ്ഞപ്പാലിന്‍റെ ചൂരറിയൂ.

വാത്സ്യല്യത്തിന്‍റെ കുളിരറിയൂ.

ചുവന്നതെരുവുകളിൽ

നിന്‍റെ ജീവിതം വ്യർത്ഥം.

എന്‍റെ.....

ഇല്ല, എന്‍റേതെന്ന് പറയാനൊന്നും.

ഭൂതമില്ല, വർത്തമാനമില്ല.

എല്ലാം ആരൊക്കെയോ പങ്കിലമാക്കി.

നിദ്രാരഹിതമായ രാവുണർന്നു.

രാവുക്കൾക്ക് അക്കങ്ങളില്ലാതെ പോയി.

ഞാന്‍,

തെരുവിന്‍റെ സന്താനം.

നിങ്ങൾക്കന്നെ വിളിക്കാം,

വേശ്യയെന്നോ, മറ്റെന്തങ്കിലുമോ.

ഓർക്കുക,

ഞാന്‍ നിന്‍റെ.......

ഇല്ല, കലാപമുയരും

സമാധാനം തകരും.

ഈ നാട്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു.

സത്യത്തിന്‍റെ വെളിച്ചം താങ്ങില്ലിത്.

എനിക്കറിയില്ല പക്ഷേ,

സത്യമെങ്ങനെ മൂടിവെക്കുമെന്ന്.

അത് ആകാശം പോലെ,

അതിലെ പറവയായ് ഞാന്‍.

ഒരു നേരമെങ്കിലും

ശ്യാമസുന്ദരങ്ങൾ,

കുസുമ ഭംഗികൾ,

പുഷ്പവാടികൾ...

മണ്ണാങ്കട്ട.

ഭ്രാന്തല്ല പോലും, ഉന്മാദം.

റെയിൽവെ ട്രാക്കിന്,

അഗ്നിജ്വാലകൾക്ക്,

ഉറക്കഗുളികൾക്ക്,

മനുഷ്യജീവനോട് പ്രണയം.

ഒരുമുഴം കയറിനും പ്രണയം.

എന്നെ അറിയില്ലേ നിന്ക്ക്,

തപ്പി നോക്കൂ,

പൊക്കിൾചുഴി ഉണ്ടോയെന്ന്.

ചിലപ്പോൾ നീ കളഞ്ഞിരിക്കാം.

അസ്വസ്ഥപ്പെടുത്തുന്നതിനാൽ

സ്വന്തം മനസ്സാക്ഷിയെ ഉപേക്ഷിച്ചവന്‍ നീ.

നീ പടുതക്ക് പിന്നിലൊളിക്കുന്നു.

ഇനിയും വയ്യ,

ഹൃദയം വ്രണിതമായിരിക്കുന്നു.

ഒടുവിൽ ഞാനൊരു വേശ്യയാണല്ലോ

വെറുമൊരു വേശ്യ.

അവൾ തിരിഞ്ഞുനടന്നു,
s
പിന്തിരിയാതെ.













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ