2015 ജൂൺ 17, ബുധനാഴ്‌ച






തെരുവിലെ വേശ്യ





തെരുവിന്‍റെ കോണ്

മുഷിഞ്ഞു നില്ക്കുന്ന രൂപങ്ങളോ

എന്നെ മാടിവിളിച്ചത്?

വേശ്യയായിരുന്നില്ല- ജീവിതം.

കഥപറയാനുള്ള ജീവിതം.

തെരുവിൽ,

കൊതുകൾക്കും ഈച്ചകൾക്കും നടുവിൽ

എന്നെ നോക്കിചിരിച്ചത്

തെരുവുപട്ടിയുടെ കഥയല്ലായിരുന്നു.

ജീവിതം,

ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ലാത്ത

ജീവിതം പറയുന്നു:

പോകൂ പ്രസ്ഥാനക്കാരാ,

പോയി അമ്മിഞ്ഞപ്പാലിന്‍റെ ചൂരറിയൂ.

വാത്സ്യല്യത്തിന്‍റെ കുളിരറിയൂ.

ചുവന്നതെരുവുകളിൽ

നിന്‍റെ ജീവിതം വ്യർത്ഥം.

എന്‍റെ.....

ഇല്ല, എന്‍റേതെന്ന് പറയാനൊന്നും.

ഭൂതമില്ല, വർത്തമാനമില്ല.

എല്ലാം ആരൊക്കെയോ പങ്കിലമാക്കി.

നിദ്രാരഹിതമായ രാവുണർന്നു.

രാവുക്കൾക്ക് അക്കങ്ങളില്ലാതെ പോയി.

ഞാന്‍,

തെരുവിന്‍റെ സന്താനം.

നിങ്ങൾക്കന്നെ വിളിക്കാം,

വേശ്യയെന്നോ, മറ്റെന്തങ്കിലുമോ.

ഓർക്കുക,

ഞാന്‍ നിന്‍റെ.......

ഇല്ല, കലാപമുയരും

സമാധാനം തകരും.

ഈ നാട്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു.

സത്യത്തിന്‍റെ വെളിച്ചം താങ്ങില്ലിത്.

എനിക്കറിയില്ല പക്ഷേ,

സത്യമെങ്ങനെ മൂടിവെക്കുമെന്ന്.

അത് ആകാശം പോലെ,

അതിലെ പറവയായ് ഞാന്‍.

ഒരു നേരമെങ്കിലും

ശ്യാമസുന്ദരങ്ങൾ,

കുസുമ ഭംഗികൾ,

പുഷ്പവാടികൾ...

മണ്ണാങ്കട്ട.

ഭ്രാന്തല്ല പോലും, ഉന്മാദം.

റെയിൽവെ ട്രാക്കിന്,

അഗ്നിജ്വാലകൾക്ക്,

ഉറക്കഗുളികൾക്ക്,

മനുഷ്യജീവനോട് പ്രണയം.

ഒരുമുഴം കയറിനും പ്രണയം.

എന്നെ അറിയില്ലേ നിന്ക്ക്,

തപ്പി നോക്കൂ,

പൊക്കിൾചുഴി ഉണ്ടോയെന്ന്.

ചിലപ്പോൾ നീ കളഞ്ഞിരിക്കാം.

അസ്വസ്ഥപ്പെടുത്തുന്നതിനാൽ

സ്വന്തം മനസ്സാക്ഷിയെ ഉപേക്ഷിച്ചവന്‍ നീ.

നീ പടുതക്ക് പിന്നിലൊളിക്കുന്നു.

ഇനിയും വയ്യ,

ഹൃദയം വ്രണിതമായിരിക്കുന്നു.

ഒടുവിൽ ഞാനൊരു വേശ്യയാണല്ലോ

വെറുമൊരു വേശ്യ.

അവൾ തിരിഞ്ഞുനടന്നു,
s
പിന്തിരിയാതെ.













2014 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ആദാം ഹവ്വായെ കാത്തപോലെ.....


വയറ്റില്ഒരു കാളിമ ഉണ്ടായപ്പോള്ഞാന്ഞെട്ടിയുണര്ന്നു. ചുറ്റുപാടും എന്റെ കണ്ണുകള്പ്രദക്ഷിണം വെച്ചു. എല്ലാം നീലമയം. നീലശൈലങ്ങളാല്ചുറ്റപ്പെട്ട ഇരുണ്ടപാറക്കുമുകളില്ഏകനായി ഞാനിരിക്കുകയാണ്. അകലെയകലേക്ക് തുടര്ന്നുകൊണ്ടിരിക്കുന്ന നീലവാനങ്ങളില്തട്ടി എന്റെ കണ്ണുകള്നീലിച്ചുകൊണ്ടിരുന്നു. ചുറ്റും നീലിമ. അണ്ഡകടാഹം മൊത്തം നീലനിറത്തില്മുങ്ങിയിരിക്കുകയാണെന്ന് തോന്നി. സര്വ്വവും നീല.

                'ഹാ നീലിമയേ, ഉണരുക. ലോകം മുഴക്കെ പരക്കുക' എന്നാരോ ആജ്ഞാപിച്ചപോലെ സകല വര്ണങ്ങളെയും തച്ചുടച്ച് നീലിമ ആളിപ്പടരുന്നു. വൈക്കോലില്തീപടരുന്ന പോലെ അതിപ്പോള്എന്റെ ഹൃദയത്തിലേക്ക് പാഞ്ഞുകയറുകയാണ്. മെല്ലെ മെല്ലെ ഞാന്ചിത്തബോധ്യനാകാന്തുടങ്ങി. പാളികള്പൊളിയുന്ന ഉപ്പുപാറക്കു മുകളിലാണ് ഞാനിപ്പോള്‍. എങ്ങനെ ഇവിടെ എത്തി എന്നത് നിമിഷമെങ്കിലും എന്നിലൊരു അശാന്ത നിഗൂഢതയാണ്. ഇവിടുത്തെ ഭയാനകരമായ ശാന്തത എന്നെ നിഗൂഢതയിലേക്ക്, അജ്ഞാതമായ ഇരുളിന്റെ കയങ്ങളിലേക്ക് തള്ളിവിടുകയാണ്. ഇരുളിനും ഒരു നീലിച്ച.

                ഞാന്മോഹനങ്ങളെ അന്വേഷിക്കാന്തുടങ്ങി. കാനന ലോകത്ത് എവിടെയാണ് മോഹനം. സൗന്ദര്യവും സൗരഭ്യവും കിട്ടും. തളിരും കതിരും ഉല്ലാസവും ലഭിക്കും. പക്ഷെ, ഉന്മാദം തരുന്ന മോഹനങ്ങള്എവിടെ കിട്ടാനാണ്. ഞാന്നിരാശനായില്ല. മെല്ലെ, വളരെ മെല്ലെ ചിത്തത എന്നിലേക്ക് തിരിച്ചുവരികയാണ്. വേദനിപ്പിക്കുന്ന വിചാരങ്ങളോ അസ്വസ്ഥപ്പെടുത്തുന്ന ഓര്മകളോ എന്താണന്നറിയില്ല, ഒരു കാറ്റ് വരുന്നണ്ട്. കാറ്റിന്റെ സത്ത എന്തായിരിക്കും. അജ്ഞാതം, ഇരുളിന്റെ അജ്ഞാതം. അജ്ഞാതം ചിരഞ്ജീവിയാണ്. നിത്യകര് യോഗിയും. അന്ധകാരത്തെ തുടര്ന്നുവരുന്നത്.

                ഒഴുക്കിലായിരുന്നു, ഒഴുക്കിന്റെ ആലസ്യത്തിലായിരുന്നു എന്റെ ചിന്തയും നീലിച്ച ചുറ്റുപാടും. അപ്പോള്എനിക്ക് തോന്നി ലോകത്തിനു നിറഭേദം വന്നെന്ന്. അവക്ക് അനാവശ്യമായൊരു മാറ്റം സംഭവിച്ചെന്ന്. ഇതാ നീലിമയുടെ വശ്യതയില്ഞാന്തരിച്ചങ്ങനെ നില്പാണ്.

                നീലിമ മരീചിക പോലെ മായാന്തുടങ്ങി. വെള്ളിമേഘങ്ങള്തത്തിക്കളിച്ച് ആകാശത്തില്സ്ഥാനം പിടിച്ചു.വിഹഗകുമാരനായി പരുന്ത് ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. നീലശൈലങ്ങള്മെല്ലെ ഹരിതാംഭയെ സ്വീകരിച്ചിരുത്തു ചായ ഇട്ടു കൊടുത്തു. ഹരിതാംഭ അവിടെ കിടന്ന് പ്രകാശിച്ചു. ഞാന്രാഹിത്യനായി, സകല രാഹിത്യന്‍. ഒന്നുമേ ഇല്ല. മനസ്സ് പരിപൂര്ണം, സംപൂജ്യം. പുജനീയമായോ അനിഷ്ടമായോ ഒന്നുമില്ല. വെറും ശൂന്യം. ഞാന്  കീഴ്പ്പോട്ടു നോക്കി, പരിപൂര് ശൂന്യം. ഞാന്നഗ്നനാണ്, എന്നുവെച്ചാല്പരിപൂര് നഗ്നം. വീണ്ടും നോക്കി, ഇപ്പോഴാണ് ഞാന്അന്ധാളിച്ചത്.

                'മലയടിവാരത്തിന്റെ ശബ്ദധ്വനികളെ, നിങ്ങളെ  ഞാന്വസ്ത്രമാക്കുന്നു.' മലകള്എന്നോടതു ഏറ്റുപറഞ്ഞു. പരിപൂര് ദിഗ്വംബരനായി ഞാന്കാടുകളുടെ ശുന്യതയിലേക്ക് തിരിച്ചുനടന്നു. കാട്ടാറിന്റെ തീരത്തെ കുളിര്കാറ്റില്ഞാന്ആദിമമനുഷ്യനായി. സ്വര്ഗത്തോപ്പില്നിന്ന് ഭൂമിയിലേക്ക് വീണുപ്പോള്വഴിപിരിഞ്ഞുപോയ ഹവ്വയെ കാത്ത ആദാമിനെ പോലെ ഞാന്വിഷണ്ണനായി. എന്റെ ഹൃദയം അവള്ക്കുള്ളതായിരുന്നു. ഞാന്അക്ഷീനായി കാത്തിരുന്നു. അവള്ക്കുള്ള ഇലകളും പ്രേമവും കാത്ത് വെച്ച്....... ആദാം ഹവ്വയെ കണ്ടത്തി. ഞാനെന്റെ ഇണയെ കണ്ടത്തുമോ....?

2013 നവംബർ 27, ബുധനാഴ്‌ച

ചുവന്ന പൂവ്


 
ചിന്തകള്‍ ശൂന്യമായപ്പോള്‍ കടമെടുക്കാന്‍ ഞാന്‍ വിപ്ലവശാലയിലേക്ക് പോയി. ഇരുണ്ട പന്ഥാവിലെ പച്ച ജീവിതത്തില്‍ വിതറിയ ചുവന്ന പൂവ്, ഇപ്പോള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു. ചുമരില്‍ ലെനിന്‍ മാത്രം പുഞ്ചിരിച്ചു നിന്നു.